---
title: "ഒപ്പിട്ടു വച്ചിരുന്ന ചെക്കുകൾ കൈവശപ്പെടുത്തി, 46 കോടി തട്ടി’; നടി അംബികയ്ക്കെതിരെ പരാതി നൽകി സഹോദരി രാധ"
english_title: "Actress Ambika Cheque Fraud Case Complaint By Sister Radha 46 Crore Cheated Chennai Police Commissioner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/383663/ actress-ambika-cheque-fraud-case-complaint-sister-radha-46-crore-chennai-police"
published_at: "2026-09-21T14:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab0f6512b003_actress-ambika-cheque-fraud-case-complaint-sister-radha-46-crore-chennai-police.jpg"
keywords: ["Actress Ambika", "Radha Cheque Fraud", "Fraud Case", "House Cheque Theft"]
---

# ഒപ്പിട്ടു വച്ചിരുന്ന ചെക്കുകൾ കൈവശപ്പെടുത്തി, 46 കോടി തട്ടി’; നടി അംബികയ്ക്കെതിരെ പരാതി നൽകി സഹോദരി രാധ

> **Lead Summary:** **ന**ടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധ. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായി രാധ ചെന്നൈ പൊലീസിന് പരാതി നൽകി.

## Article Content

**ന**ടി അംബികയ്ക്കെതിരെ ചെക്ക് തട്ടിപ്പ് കേസ് നൽകി നടിയും സഹോദരിയുമായ രാധ. അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തതായി രാധ ചെന്നൈ പൊലീസിന് പരാതി നൽകി.

ഒന്നിച്ചു താമസിച്ചിരുന്ന സമയത്ത്, താൻ ഒപ്പിട്ടു വച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് പണം കൈവശപ്പെടുത്തിയെന്നാണ് പരാതി. ഇന്ന് രാവിലെയാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിലെത്തി രാധ പരാതി നൽകിയത്.

അടുത്തിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് രാധ പറഞ്ഞു. ചെന്നൈയിലെ എ.ആർ.സ്ട്രീറ്റിലെ വീട്ടിൽനിന്നാണ് ചെക്കുകൾ തട്ടിയെടുത്തതെന്ന് രാധയുടെ പരാതിയിൽ പറയുന്നു.

ഒരേ വീട്ടിൽ ഇരുനിലകളിലായിട്ടാണ് സഹോദരങ്ങൾ താമസിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 5 ചെക്കുകൾ മുറിയിൽ ഒപ്പിട്ടു വച്ചിരുന്നു.

ബിസിനസുമായും വ്യക്തിപരമായ കാരണങ്ങളാലും കേരളം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന വ്യക്തിയാണ് താൻ. ഇത്തരത്തിൽ യാത്രയിലാരിക്കേ അംബിക തന്റെ മുറിയിലെത്തി ചെക്ക് കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിയിൽ രാധ ആരോപിക്കുന്നത്.

**English Summary:**

Actress Radha filed cheque fraud complaint against her sister actress Ambika at Chennai Police. She alleged Ambika and brother Mallikarjun cheated Rs 46 crore. Complaint says while living together in two floors of same house at AR Street, Chennai, five signed cheques kept in her room for business purposes were stolen and encashed by Ambika when Radha was travelling to Kerala, Mumbai, Bengaluru for business and personal reasons. Radha filed complaint this morning at Chennai Police Commissioner office, said she noticed fraud recently while checking bank accounts.

### Related Links & Sources
- [Original Story Source](https://moviemax.in/news/383663/ actress-ambika-cheque-fraud-case-complaint-sister-radha-46-crore-chennai-police)